ഓപ്പറേഷൻ തൂഫാൻ 2.0
ലഹരിക്കെതിരെ ഒരുമിച്ച്…
ഓപ്പറേഷൻ തൂഫാൻ 2.0 മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു
സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0’ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.
കേവലം നിയമപാലന നടപടികളിൽ ഒതുങ്ങാതെ, പോലീസിന്റെ നിയമപാലന അധികാരവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയ അടിത്തറയും ഏകോപിപ്പിച്ച് ഓരോ വാർഡിലേക്കും വീടുകളിലേക്കും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടോമി തന്നിട്ടാംമാക്കൽ തൂഫാൻ ഫ്ലാഗ് ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി ശ്രീ. മാത്യു കെ. റ്റി. സ്വാഗതം ആശംസിച്ചു.
യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ. ജോസ് പെരുമ്പിള്ളികുന്നേൽ, ബ്ലോക്ക് മെമ്പർ ശ്രീ. ജോൺ കലമ്പുകട്ട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ജെസ്സി ജെയിംസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സാന്റോസ് മാത്യു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജിന്റോ ടോമി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേരി ജോൺ, പഞ്ചായത്ത് അംഗങ്ങളായ സമീർ കോണിക്കൽ, റോബി തടത്തിൽ, ഡെയ്സി ജെയിംസ്, ബിന്ദു ഗോപി, റാണി ഷാജി, സെൽവരാജ് ശ്രീധരൻ, ഇ. കെ. സുരേഷ്, നിർമ്മല അനിൽ, വാസന്തി സാബു, പഞ്ചായത്ത് സെക്രട്ടറി മാത്യു കെ. റ്റി., അസിസ്റ്റന്റ് സെക്രട്ടറി അഞ്ജു റ്റി. വേണു, വാഴക്കുളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
യോഗത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, തൂഫാൻ വാരിയർ ബാഡ്ജ് വിതരണം, ബോധവൽക്കരണ ക്ലാസ്, വീഡിയോ പ്രദർശനം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.
പരിപാടിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, ജനപ്രതിനിധികൾ, ഹരിതകർമ സേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ സജീവമായി പങ്കെടുത്തു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജിന്റോ ടോമി നന്ദി പറഞ്ഞു.