ഒറ്റ നോട്ടത്തില്‍
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്തില്‍ മഞ്ഞള്ളൂര്‍ വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത്. 23.02 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കല്ലൂര്‍ക്കാട്, ആയവന പഞ്ചായത്തുകള്‍, കിഴക്ക് കല്ലൂര്‍ക്കാട് പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്ത്, തൊടുപുഴ മുനിസിപ്പാലിറ്റി, തെക്ക് തൊടുപുഴ മുനിസിപ്പാലിറ്റി, മണക്കാട് പഞ്ചായത്ത് പടിഞ്ഞാറ് ആവോലി, മണക്കാട്, ആയവന പഞ്ചായത്തുകള്‍ എന്നിവയാണ്. ഒരു കാര്‍ഷിക സംസ്ക്കാരം പിന്തുടര്‍ന്നു പോരുന്ന പഞ്ചായത്താണ് മഞ്ഞള്ളൂര്‍. തെക്കുംമല, നെടുമല, വാഴക്കുളം, കദളിക്കാട്, രണ്ടുപ്ലാക്കല്‍പാറ, മടക്കത്താനം എന്നിങ്ങനെ ഇവിടുത്തെ സ്ഥലനാമങ്ങള്‍ പലതും ഭൂപ്രകൃതിയുമായും കൃഷിയുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഉടമസ്ഥനും കൂലിക്കാരനും ഒരുമിച്ച് നിന്ന് പണിയെടുത്തിരുന്ന ഒരു കാര്‍ഷിക സംസ്ക്കാരം ഇവിടെ ഉണ്ടായിരുന്നു. കൃഷിപ്പണികള്‍ പലതും താളമേളങ്ങളോടെ ആടിയും പാടിയും ചെയ്തു പോന്നിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൈനാപ്പിള്‍ മാര്‍ക്കറ്റാണ് വാഴക്കുളം മാര്‍ക്കറ്റ്. കേരവൃക്ഷങ്ങള്‍, പച്ചപുതച്ച പാടശേഖരങ്ങള്‍, പരപ്പാര്‍ന്ന പൈനാപ്പിള്‍ തോട്ടങ്ങള്‍, വിസ്തൃതമായ റബര്‍ തോട്ടങ്ങള്‍ ഇവക്കു മദ്ധ്യത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന 3 കുന്നുകള്‍, ഇവ എക്കാലവും മഞ്ഞള്ളൂര്‍ പഞ്ചായത്തിനെ സമ്പന്നമാക്കിയിട്ടുണ്ട്
പഞ്ചായത്തിന്റെ പേര് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത്
ബ്ലോക്ക് മൂവാറ്റുപുഴ
ജില്ല എറണാകുളം
പഞ്ചായത്ത് രൂപീകരണ വർഷം : 1953
വിസ്തൃതി : 23.02 ച.കി.മീ
ജനസംഖ്യ 17145
സ്ത്രീകൾ 8697
പുരുഷന്മാർ 8448
പട്ടികജാതി 1349
സ്ത്രീകൾ 673
പുരുഷന്മാർ 676
പട്ടികവർഗ്ഗം 75
സ്ത്രീകൾ 42
പുരുഷന്മാർ 33
വില്ലേജുകൾ മഞ്ഞള്ളൂർ, കുമാരമംഗലം
അതിരുകൾ
വടക്ക്
| കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്
|
കിഴക്ക്
| കുമാരമംഗലം ഗ്രാമപഞ്ചായത്ത് , തൊടുപുഴ മുനിസിപ്പാലിറ്റി
|
തെക്ക്
| തൊടുപുഴ ആറ്
|
പടിഞ്ഞാറ്
| ആവോലി ഗ്രാമപഞ്ചായത്ത്
|