ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
10-ാം നൂറ്റാണ്ടില്‍ കൊല്ലിനും കൊലയ്ക്കും അധികാരം ഉണ്ടായിരുന്ന മഞ്ഞള്ളൂര്‍ കര്‍ത്താക്കള്‍ എന്ന ഇടപ്രഭുക്കന്മാരുടെ ചരിത്രം മുതല്‍ മഞ്ഞള്ളൂര്‍ എന്ന സ്ഥലം പുറംലോകം അറിയപ്പെടാന്‍ തുടങ്ങി.
കൂടുതൽ വായിക്കുകപഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്
പ്രസിഡൻ്റ്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴ ബ്ളോക്ക് പഞ്ചായത്തില്‍ മഞ്ഞള്ളൂര്‍ വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത്. 23.02 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് കല്ലൂര്‍ക്കാട്, ആയവന പഞ്ചായത്തുകള്‍, കിഴക്ക് കല്ലൂര്‍ക്കാട് പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്ത്, തൊടുപുഴ മുനിസിപ്പാലിറ്റി, തെക്ക് തൊടുപുഴ മുനിസിപ്പാലിറ്റി, മണക്കാട് പഞ്ചായത്ത് പടിഞ്ഞാറ് ആവോലി, മണക്കാട്, ആയവന പഞ്ചായത്തുകള്‍ എന്നിവയാണ്. ഒരു കാര്‍ഷിക സംസ്ക്കാരം പിന്തുടര്ന്നു പോരുന്ന പഞ്ചായത്താണ് മഞ്ഞള്ളൂര്‍. തെക്കുംമല, നെടുമല, വാഴക്കുളം, കദളിക്കാട്, രണ്ടുപ്ലാക്കല്പാറ, മടക്കത്താനം എന്നിങ്ങനെ ഇവിടുത്തെ സ്ഥലനാമങ്ങള്‍ പലതും ഭൂപ്രകൃതിയുമായും കൃഷിയുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഉടമസ്ഥനും കൂലിക്കാരനും ഒരുമിച്ച് നിന്ന് പണിയെടുത്തിരുന്ന ഒരു കാര്‍ഷിക സംസ്ക്കാരം ഇവിടെ ഉണ്ടായിരുന്നു. കൃഷിപ്പണികള്‍ പലതും താളമേളങ്ങളോടെ ആടിയും പാടിയും ചെയ്തു പോന്നിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൈനാപ്പിള്‍ മാര്‍ക്കറ്റാണ് വാഴക്കുളം മാര്‍ക്കറ്റ്....
10-ാം നൂറ്റാണ്ടില്‍ കൊല്ലിനും കൊലയ്ക്കും അധികാരം ഉണ്ടായിരുന്ന മഞ്ഞള്ളൂര്‍ കര്‍ത്താക്കള്‍ എന്ന ഇടപ്രഭുക്കന്മാരുടെ ചരിത്രം മുതല്‍ മഞ്ഞള്ളൂര്‍ എന്ന സ്ഥലം പുറംലോകം അറിയപ്പെടാന്‍ തുടങ്ങി.
കൂടുതൽ വായിക്കുക